ന്യൂഡൽഹി: ഇന്ത്യയിലെയും അമേരിക്കയിലെയും ആരോഗ്യരംഗത്തെ ചികിത്സാച്ചെലവുകൾ താരതമ്യം ചെയ്തുകൊണ്ട് അമേരിക്കൻ സ്വദേശിനി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. ലിസ് എന്ന യുവതിയാണ് "ഇന്ത്യൻ VS അമേരിക്കൻ ഹെൽത്ത് കെയർ എന്ന പേരിൽ പങ്കുവെച്ച വീഡിയോയിലൂടെ യുഎസ് ആരോഗ്യരംഗം തങ്ങളുടെ പൗരന്മാരെ എങ്ങനെയാണ് കൊള്ളയടിക്കുന്നത് എന്ന് തുറന്നുപറഞ്ഞത്.
തന്റെ അമ്മായിയുടെ ചികിത്സയുമായി ബന്ധപ്പെട്ട അനുഭവം വിവരിച്ചുകൊണ്ടാണ് ലിസ് ഇരുരാജ്യങ്ങളിലെയും മരുന്നുകളുടെ വില വ്യത്യാസം വ്യക്തമാക്കിയത്. രക്തത്തിലെ അർബുദത്തിന് അമ്മായി കഴിക്കുന്ന 'റെവ്ലിമിഡ്' എന്ന മരുന്നിന്റെ ബ്രാൻഡഡ് പതിപ്പിന് അമേരിക്കയിൽ ഒരു ഗുളികയ്ക്ക് 900 ഡോളറാണ് (ഏകദേശം 85,000 രൂപ) വില. എന്നാൽ, ഇതേ മരുന്നിന്റെ ജനറിക് പതിപ്പ് ഇന്ത്യയിൽ ലഭ്യമാകുന്നത് വെറും 30 സെന്റിന്, അതായത് 35 രൂപ മുതൽ 300 രൂപ വരെയുള്ള ചുരുങ്ങിയ വിലയ്ക്കാണ്.
ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലിസ് വീഡിയോയിൽ പ്രശംസിച്ചു. "അമേരിക്കയിൽ നമ്മൾ കൊള്ളയടിക്കപ്പെടുമ്പോൾ, ഇന്ത്യ തങ്ങളുടെ ജനങ്ങൾക്ക് താങ്ങാനാവുന്ന ചെലവിൽ മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു," ലിസ് കൂട്ടിച്ചേർത്തു. ഇതിനോടകം ഏഴരലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ അമേരിക്കൻ ആരോഗ്യരംഗത്തെ വിമർശിച്ചും ഇന്ത്യയുടെ മെഡിക്കൽ മേഖലയെ പ്രശംസിച്ചും നിരവധിപ്പേർ രംഗത്തെത്തി.
ഇൻഷുറൻസ് കമ്പനികളുടെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും അമിത ലാഭക്കൊതിയാണ് യുഎസിലെ ഈ അവസ്ഥയ്ക്ക് കാരണമെന്നും, മരുന്ന് വാങ്ങാൻ അമേരിക്കക്കാർ ഇന്ത്യയിലേക്ക് വിമാനം കയറിയാൽ പോലും പണം ലാഭിക്കാമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമന്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
