കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട കേസിൽ പ്രതികൾ പിടിയിൽ. വിശാൽ ശ്രീവാസ്തവ, മായങ്ക് മിശ്ര, വിക്കി മൗര്യ എന്നിവരെയാണ് പശ്ചിമ ബംഗാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ബിഹാറിൽനിന്ന് പിടികൂടിയത്.
കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതികൾ കൊൽക്കത്തയ്ക്ക് സമീപമുള്ള ഹൗറയിലെ ബാലി ടോൾ പ്ലാസയിൽ നടത്തിയ യു.പി.ഐ. ഇടപാട് പ്രതികളെ കുടുക്കി.
ഇവരെ പിന്തുടർന്ന ബംഗാൾ പോലീസ് ബിഹാറിലെ ബക്‌സർ ജില്ലയിൽനിന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് തൊട്ടുമുൻപ് പ്രതികൾ സഞ്ചരിച്ച കാർ ടോൾ പ്ലാസയിൽ യു.പി.ഐ. ഉപയോഗിച്ച് പണമടച്ചു. ഈ ഇടപാടിലൂടെ പ്രതികളിലൊരാളുടെ മൊബൈൽ നമ്പർ കണ്ടെത്താൻ പോലീസിന് കഴിഞ്ഞു.
ടോൾ പ്ലാസയിലെ സി.സി.ടി.വി. ദൃശ്യങ്ങളും ഈ ഡിജിറ്റൽ തെളിവും കൂട്ടിയിണക്കിയാണ് പ്രതികളുടെ നീക്കങ്ങൾ അന്വേഷണസംഘം മനസ്സിലാക്കിയത്. ഇതിൽ വിശാൽ ശ്രീവാസ്തവ ബക്‌സർ ജില്ലയിലെ കുപ്രസിദ്ധ കുറ്റവാളിയാണ്. കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ചത് ഓസ്ട്രിയൻ നിർമിതമായ ഗ്ലോക്ക് 47X പിസ്റ്റളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ജയിച്ച് രണ്ടുദിവസത്തിനുശേഷമാണ് മെയ് 6-ന് രാത്രി ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വസതിക്ക് സമീപം പ്രതികൾ രഥ് സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
