ഷീ മാർട്ട്സ്, ഗേൾസ് ഹോസ്റ്റൽ; ബജറ്റിൽ സ്ത്രീകൾക്കായി  പ്രഖ്യാപനങ്ങൾ

FEBRUARY 1, 2026, 2:17 AM

ഡൽഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. ബജറ്റിൽ വനിതകൾക്ക് പ്രധാനമായും രണ്ട് പ്രഖ്യാപനങ്ങളാണുള്ളത്.

സ്ത്രീകൾക്ക് നഗരമേഖലകളില്‍ സംരംഭം ആരംഭിക്കാന്‍ 'ഷീ മാർട്ട്സ്' പ്രഖ്യാപിച്ചു. ലഖ്പതി ദീദി പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. ഷീ മാർട്ട്സ്, വനിതാ സംരംഭകരുടെ വിപണി പ്രവേശനവും ബ്രാൻഡിംഗും മെച്ചപ്പെടുത്തുമെന്നും, അതോടൊപ്പം താഴെത്തട്ടിൽ കൂടുതൽ സുസ്ഥിരമായ വരുമാന അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

രാജ്യത്തെമ്പാടും പെൺകുട്ടികൾക്ക് ഹോസ്റ്റലുകൾ സ്ഥാപിക്കും. എല്ലാ ജില്ലകളിലും ഗേൾസ് ഹോസ്റ്റലുകൾ സ്ഥാപിക്കും. ഉന്നത പഠനത്തിനുള്ള സൗകര്യങ്ങളുടെ അഭാവം മൂലം പെൺകുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എടുത്തുപറഞ്ഞായിരുന്നു പ്രഖ്യാപനം.

vachakam
vachakam
vachakam

സ്റ്റെം സ്ഥാപനങ്ങളിലെ വനിതാ വിദ്യാർഥികൾ നേരിടുന്ന പ്രത്യേക വെല്ലുവിളികൾ സീതാരാമൻ ചൂണ്ടിക്കാട്ടി. ദൈർഘ്യതയേറിയ പഠനവും ലബോറട്ടറി വർക്കുകളും പലപ്പോഴും സുരക്ഷിതമായ താമസ സൗകര്യം ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു പ്രഖ്യാപനം.

ഉന്നത പഠനം നടത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതവും പ്രാപ്യവുമായ താമസ സൗകര്യം ഒരുക്കുക എന്നതാണ് ഹോസ്റ്റലുകളുടെ ലക്ഷ്യം. ഇത് പ്രത്യേക ശാസ്ത്ര വിഷയങ്ങളിൽ പ്രവേശനം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥിനികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും സഹായിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam