ലാഗോസ്: നൈജീരിയയിൽ തോക്കുധാരികൾ പള്ളി ആക്രമിച്ച് രണ്ടു വിശ്വാസികളെ വധിക്കുകയും ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. സെൻട്രൽ നൈജീരിയയിലെ ഇറുകു പട്ടണത്തിലായിരുന്നു സംഭവമെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
ക്രൈസ്റ്റ് അപ്പസ്‌തോലിക് പള്ളിയിൽ വൈകുന്നേരം ആറിന് ശുശ്രൂഷ നടക്കുന്നതിനിടെ തോക്കുധാരികൾ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. പാസ്റ്റർ അടക്കമുള്ളവരെയാണു വനത്തിലേക്കു തട്ടിക്കൊണ്ടുപോയത്.
സ്ഥലത്തെത്തിയ പോലീസ് രണ്ടു പേരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. വെടിയൊച്ചയിൽ ശുശ്രൂഷ തടസപ്പെടുന്നതും വിശ്വാസികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ആയുധധാരികൾ വിശ്വാസികളുടെ സാധനങ്ങൾ അപഹരിക്കുന്നതും വീഡിയോയിൽ കാണാം.
ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ നൈജീരിയയിൽ സൈനിക നടപടിക്കു മുതിരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നല്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
