തമിഴ്‌നാട്: കരൂര്‍ ദുരന്തത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ തമിഴക വെട്രി ഘടകം.
സംഭവത്തിന് പിന്നിൽ ഡിഎംകെയുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് ടിവികെ ഹൈക്കോടതിയെ സമീപിക്കുന്നത്. അപകടത്തിൽ 40 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയോ അല്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറുകയോ ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ടിവികെയുടെ അഭിഭാഷകൻ അരിവഴകൻ എൻഡിടിവിയോട് പറഞ്ഞു.
സംഭവത്തിന് പിന്നിൽ പിന്നിൽ ഡിഎംകെയുടെ ഗൂഢാലോചനയാണെന്നും ടിവികെ ആരോപിക്കുന്നുണ്ട്. റാലിയിൽ ടിവികെ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ അരിവഴകൻ തള്ളി.
"കരൂരിലെ സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടായിരുന്നു. അതിനാൽ സംസ്ഥാന ഏജൻസിയെക്കൊണ്ട് അല്ലാതെ സ്വതന്ത്രമായി ഇക്കാര്യം അന്വേഷിക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതിയോട് ഞങ്ങൾ അഭ്യർഥിച്ചു," അഭിഭാഷകൻ അരിവഴകനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്