ഡൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാൻ ഇന്ത്യ വളരെ വൈകിയിരിക്കുന്നെന്നും സിഎഎയെ എല്ലാവരും സ്വാഗതം ചെയ്യണമെന്നും ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ്.
“വിഭജനത്തിനുശേഷം അതിർത്തിയുടെ മറുവശത്ത് ആളുകളെ ഉപേക്ഷിച്ചപ്പോൾ, അവർ നന്നായി പരിപാലിക്കപ്പെടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഇന്ത്യാ ടുഡേ കോൺക്ലേവിലായിരുന്നു സദ്ഗുരുവിന്റെ പരാമർശം.
പ്രശ്‌നങ്ങളുണ്ടെങ്കിൽ തിരിച്ചെടുക്കുമെന്ന വാഗ്ദാനവും നൽകിയിരുന്നു. എന്നാൽ 75 വർഷത്തിലേറെയായി, അവർ ഏറ്റവും മോശമായ അവസ്ഥയെ അഭിമുഖീകരിക്കുകയാണ്. ഇവരിൽ പലരും 30-40 വർഷം മുമ്പ് ഇന്ത്യയിലേയ്ക്ക് താമസം മാറിയെങ്കിലും ഇപ്പോഴും ഈ രാജ്യത്ത് അഭയാർത്ഥികളാണ്?” സദ്ഗുരു പറഞ്ഞു. ഇന്ത്യാ ടുഡേ കോൺക്ലേവിലായിരുന്നു സദ്ഗുരുവിന്റെ പരാമർശം.
ചില മതങ്ങളോടുള്ള വിവേചനമാണ് എന്നതിൻ്റെ അടിസ്ഥാനത്തിൽ സിഎഎയെ വിമർശിക്കാൻ പാടില്ല. നിയമപ്രകാരം ഇന്ത്യയിൽ മതപരമായ വിവേചനം ഇല്ലെന്നും ന്യൂനപക്ഷങ്ങളോടുള്ള വിവേചനം ചില അയൽരാജ്യങ്ങളിൽ നിയമം അനുശാസിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
പാർലമെൻ്റ് അംഗീകരിച്ച് നാല് വർഷത്തിന് ശേഷം മാർച്ച് 11 നാണ് പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ അമുസ്ലിം കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്