ജമ്മുകശ്മീരിലെ മിന്നൽ പ്രളയത്തിൽ നാലുപേരുടെ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ദോഡ, കത്വ, കിഷ്ത്വാർ മേഖലകളിലും നിലവിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജമ്മു - ശ്രീനഗർ ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്