മാവോയിസ്റ്റ് കേസ്; പ്രൊഫ. ജിഎന്‍ സായിബാബ ജയില്‍ മോചിതനായി

MARCH 7, 2024, 1:56 PM

നാഗ്പൂര്‍: മാവോയിസ്റ്റ് ബന്ധമാരോപിച്ച കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായി.

കേസില്‍ പത്തുവര്‍ഷം മുമ്പ്  അറസ്റ്റുചെയ്ത് ജയിലിലടച്ച സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിനെ തുടര്‍ന്നാണ് മോചനം.

''എനിക്ക് ആദ്യം വൈദ്യചികിത്സ നല്‍കേണ്ടിവരും, അതിനുശേഷം മാത്രമേ എനിക്ക് സംസാരിക്കാന്‍ കഴിയൂ, '' ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വീല്‍ ചെയറില്‍ ഇരുന്ന് സായിബാബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

vachakam
vachakam
vachakam

മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ വിചാരണ കോടതി ശിക്ഷിച്ചത് മുതല്‍ 2017 മുതല്‍ സായിബാബ നാഗ്പൂര്‍ ജയിലിലായിരുന്നു.2014 മുതല്‍ 2016 വരെ ജയിലില്‍ കഴിത്ത സായിബായ്ക്ക് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ജാമ്യം ലഭിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam