പരീക്ഷാ മാഫിയകളെ പൂട്ടാൻ കേന്ദ്രം; ബിൽ ലോക്സഭയിൽ 

FEBRUARY 5, 2024, 11:12 AM

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ നിയമനിർമാണവുമായി കേന്ദ്ര സർക്കാർ.

ക്രമക്കേടുകൾക്ക് കടുത്ത ശിക്ഷ നൽകുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ്  ബിൽ അവതരിപ്പിക്കുക.

 ക്രമക്കേട് കണ്ടെത്തിയാൽ പത്ത് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന എക്സാമിനേഷൻ പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് ബില്ലിന്റെ കരടിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു.

vachakam
vachakam
vachakam

നിർദ്ദിഷ്ട ബില്ലിലൂടെ ലക്ഷ്യമിടുന്നത് വിദ്യാർഥികളെയല്ല, മറിച്ച് പരീക്ഷാ മാഫിയകളെയാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്. പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്സഭയിൽ മറുപടി പറയും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam