'നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നന്ദി'; വിജയത്തിന് ശേഷമുള്ള വിജയ്‍യുടെ ആദ്യ പ്രതികരണം

MAY 5, 2026, 8:13 AM

ചെന്നൈ: തമിഴ്നാട്ടിലെ വമ്പൻ വിജയത്തിന് ശേഷമുള്ള ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിജയ് രംഗത്തെത്തിയത്. 

രാഷ്ട്രീയത്തിനപ്പുറം തമിഴ്നാടിന്റെ ക്ഷേമത്തിന് മുൻഗണന നൽകാമെന്നും തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ പ്രതിബദ്ധത പുലർത്താമെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വിജയ് വ്യക്തമാക്കി.കൂടാതെ, തമിഴ്നാടിന്റെ വികസനത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടുകയും ചെയ്തു.

അതേസമയം, ടിവികെ ജനറൽ സെക്രട്ടറി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി ഫോണിൽ സംസാരിച്ചു. ഗവർണർ ചെന്നൈയിൽ എത്തുമ്പോൾ വിജയ്ക്ക് കാണാൻ താത്പര്യം ഉണ്ടെന്ന് അറിയിച്ചു. നാല് ദിവസത്തിനുളിൽ സർക്കാർ രൂപീകരിക്കുമെന്നും ടിവികെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam