ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച 'വോട്ട് മോഷണ' ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂർ.
രാഹുൽ ഗാന്ധി ഹൈഡ്രജൻ ബോംബ് പൊട്ടിക്കുന്നതിന് പകരം പൂത്തിരി കത്തിച്ച് മടങ്ങിയെന്നും ഠാക്കൂർ പരിഹസിച്ചു. രാഹുൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പതിവ് ശൈലിയാണെന്നും, തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളിലെ നിരാശയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഓൺലൈനായി ആർക്കും വോട്ടുകൾ നീക്കം ചെയ്യാൻ സാധിക്കില്ലെന്നും, ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കാതെ ഒരു വോട്ടും റദ്ദാക്കാൻ കഴിയില്ലെന്നും കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയും കോൺഗ്രസും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്താൻ നിരന്തരം ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്