ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 10 സൈനികര്‍ മരിച്ചു. വാഹനം റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
ഭാദേര്‍വ-ചമ്പ അന്തര്‍സംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടം നടന്നത്. 17 സൈനികരെ വഹിച്ചുകൊണ്ടുള്ള ബുള്ളറ്റ് പ്രൂഫ് ആര്‍മി വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍ എന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
