മദ്യപിച്ച് പൂസായി സ്‌കൂളിലെത്തിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ജബൽപൂരിലെ സ്‌കൂളിൽ അബോധാവസ്ഥയിൽ എത്തിയ രാജേന്ദ്ര നേതം എന്ന അധ്യാപകനെയാണ് സസ്‌പെൻഡ് ചെയ്തത്.
നേരത്തെയും മദ്യപിച്ചെത്തിയ അധ്യാപകൻ ഇക്കുറിയെത്തിയപ്പോള്‍ വിദ്യാർഥികളിലൊരാള്‍ കാമറയില്‍ പകർത്തുകയായിരുന്നു. സ്‌കൂളിന്റെ ചവിട്ടുപടിയില്‍ ബോധമില്ലാതെയിരിക്കുന്ന അധ്യാപകന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി നേരിട്ടത്.
എഴുന്നേറ്റ് നില്‍ക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു അധ്യാപകൻ. വീഡിയോ ഇൻറർനെറ്റില്‍ വൈറലാണ്. രാജേന്ദ്രനെതിരെ നേരത്തെ വിദ്യാർഥികളും രക്ഷിതാക്കളും പരാതി നൽകിയിരുന്നെങ്കിലും സ്‌കൂൾ അധികൃതർ നടപടിയെടുത്തിരുന്നില്ല.
രാജേന്ദ്രൻ്റെ പെരുമാറ്റം ചില വിദ്യാർഥികളെ സ്‌കൂളിൽ വരുന്നതിൽ നിന്ന് തടഞ്ഞിരുന്നു. എന്നാൽ പുതിയ സംഭവത്തോടെ നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.
Teacher reaches school drunk, students record video in MP's Jabalpur district https://t.co/28nXaKWaKs pic.twitter.com/vUitF3tntD
— The Times Of India (@timesofindia) February 4, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്