'ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് ഉന്നത വിദ്യാഭ്യാസം സൗജന്യം,എട്ടുലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കും'; ജനപ്രിയ പദ്ധതികലുമായി തമിഴ്നാട് ബഡ്ജറ്റ് 

FEBRUARY 19, 2024, 4:13 PM

ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് ബജറ്റ്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കുന്നത് ഉള്‍പ്പെടെയുള്ള മികച്ച പദ്ധതികളാണ് ബഡ്ജറ്റിൽ ഉള്ളത്. തമിഴ്നാട് ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡിന് ഇതിനായി 2 കോടി രൂപ അധികമായി അനുവദിച്ചതായി ധനമന്ത്രി തങ്കം തെന്നരസ് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 

അതേസമയം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാളുകള്‍ക്ക് സാമൂഹ്യ അംഗീകാരവും സാമൂഹ്യ സാമ്പത്തിക നിലയും മെച്ചപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസം അത്യാവശ്യമാണെന്ന ബോധ്യത്തിലാണ് ഈ പ്രഖ്യാപനമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന ജനപ്രിയ  ബജറ്റാണ് ധനമന്ത്രി തങ്കം തെന്നരസ് അവതരിപ്പിച്ചത്. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ തമിഴ് മീഡിയത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് വിദ്യഭ്യാസത്തിനായി പ്രതിമാസം ആയിരം രൂപ നല്‍കും എന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. 

vachakam
vachakam
vachakam

മെട്രോ രണ്ടാം ഘട്ടത്തിന് 12,000 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. കലൈജ്ഞര്‍ കനവ് ഇല്ലം പദ്ധതി പ്രകാരം ആറുവര്‍ഷം കൊണ്ട് എട്ടുലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കും. വിരുദുനഗര്‍, സേലം ജില്ലകളില്‍ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. രാമനാഥപുരത്ത് മറൈന്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്റര്‍, ഓട്ടിസം ബാധിച്ചവര്‍ക്കായി പ്രത്യേക സെന്റര്‍, മുഖ്യമന്ത്രിയുടെ റൂറല്‍ റോഡ് പദ്ധതിയ്ക്കായി 1000 കോടി എന്നിങ്ങനെ നീളുന്നു ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam