ചെന്നൈ: തമിഴ്‌നാട്ടിലെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഇതനുസരിച്ച് തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന്റെ (ടാസ്മാക്) കീഴിലുള്ള 717 മദ്യവിൽപനശാലകൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാനാണ് അധികൃതർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
സർക്കാർ നടത്തിയ സർവേയിൽ ആരാധനാലയങ്ങൾക്ക് സമീപം 276 മദ്യശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത് 186 എണ്ണവും ബസ് സ്റ്റാൻഡുകൾക്ക് സമീപം 255 എണ്ണവും പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.
മദ്യശാലകളുടെ സാമീപ്യം കാരണം ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകളും വിദ്യാർത്ഥികളും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഈ അടിയന്തര നീക്കം. സംസ്ഥാനത്ത് നിലവിൽ 4,829 ടാസ്മാക് കടകളാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം 48,344 കോടി രൂപയുടെ വരുമാനമാണ് മദ്യവിൽപനയിലൂടെ സർക്കാരിന് ലഭിച്ചത്. മദ്യശാലകൾ പൂട്ടുന്നത് വഴി വൻ വരുമാനനഷ്ടം ഉണ്ടാകുമെങ്കിലും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് മുൻഗണനയെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഈ നിർണ്ണായക തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
News tags: Tamil Nadu Liquor Ban, CM Vijay Decisions, TASMAC Shop Closure, Public Safety Measures, Prohibition Policy.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
