ഡൽഹി: അയോഗ്യത സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിമാചൽ പ്രദേശിലെ ആറ് വിമത എംഎൽഎമാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. എംഎൽഎമാരുടെ അയോഗ്യത സ്റ്റേ ചെയ്യില്ലെന്ന് അറിയിച്ച കോടതി, വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിക്കുമെന്നും അറിയിച്ചു.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ക്രോസ് വോട്ട് ചെയ്തതിന്റെ പേരിലാണ് ആറ് എംഎൽഎമാരെ അയോഗ്യരാക്കാൻ തീരുമാനിച്ചത്. എംഎൽഎമാർ സുഖ്‌വിന്ദർ സിംഗ് സുഖു നേതൃത്വം നൽകുന്ന തങ്ങളുടെ തന്നെ സർക്കാരിനെ അട്ടിമറിക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്നതാണ് അയോഗ്യരാക്കാനുള്ള കാരണം.
ഹർഷൻ മഹാജൻ എന്ന ബിജെപി സ്ഥാനാർത്ഥിയെ പിൻതുണച്ചതിന്റെ പേരിൽ ഹിമാചലിൽ കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന ഏക രാജ്യസഭാ സീറ്റാണ് നഷ്ടപ്പെട്ടത്. അഡ്വ അഭിഷേഖ് മനു സിങ്‌വിയാണ് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപാങ്കർ ദത്തയുമാണ് അനുച്ഛേദം 32ന്റെ അടിസ്ഥാനത്തിൽ നൽകിയ റിട്ട് ഹർജി പരിഗണിച്ചത്. അയോഗ്യരാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് എംഎൽഎമാർ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ല എന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ഖന്ന ചോദിച്ചു.
ഫെബ്രുവരി 15 ന് കോൺഗ്രസ് പാർട്ടി നൽകിയതായി പറയപ്പെടുന്ന വിപ്പ് തൻ്റെ പാർട്ടികൾക്ക് ലഭിച്ചിട്ടില്ലെന്ന് എംഎൽഎമാർക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ഫെബ്രുവരി 27നാണ് എംഎൽഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. പരാതിയുടെ പകര്‍പ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന് കാണിച്ച് എംഎൽഎമാർ മറുപടി നൽകിയിരുന്നെങ്കിലും അവരെ അയോഗ്യരാക്കുകയായിരുന്നു." ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്