ടിവികെയ്ക്ക് പിന്തുണയേറുന്നു; ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് പ്രകാശ് രാജ്

MAY 7, 2026, 3:43 AM

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം വൈകുന്നതിനിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക് പിന്തുണയേറുന്നു. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരാണ് ടിവികെയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. 

ഗവർണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.ഭൂരിപക്ഷം തെളിയിക്കാൻ ടിവികെയ്ക്ക് ഗവർണർ അവസരം നൽകണമെന്ന് കമൽഹാസനും ആവശ്യപ്പെട്ടു.തമിഴ്നാട്ടിലെ ജനവിധിയെ ഗവർണർ മാനിക്കുന്നില്ലെന്നും വിമർശനം ഉയർന്നു.കൂടാതെ, സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണം. ഇനിയും ഇക്കാര്യത്തിൽ താമസം പാടില്ലെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു.

ഇതിനിടെ വിജയ് രാവിലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 118 പേരുടെ പിന്തുണ കത്ത് ലഭിക്കാതെ മന്ത്രിസഭാ രൂപീകരണത്തിന് ടിവികെയെ ക്ഷണിക്കില്ലെന്നാണ് ഗവർണറുടെ നിലപാട്.

vachakam
vachakam
vachakam

അതേസമയം, നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്നും അല്ലാതെ ഗവർണറുടെ മുന്നിൽ അല്ലായെന്ന വാദമാണ് ഉയരുന്നത്. ഇത് ഭരണഘടന വിരുദ്ധമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്ന വാദം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam