കൊല്‍ക്കത്ത: തണുപ്പ് മൂടിയ രാത്രിയില്‍ തെരുവില്‍ ഒരു വിരിപോലുമില്ലാതെ കിടന്ന നവജാതശിശുവിന് കാവല്‍ നിന്ന് നഗരത്തിലെ തെരുവുനായ്ക്കള്‍. പുലര്‍ച്ചെ തെരുവില്‍ ഒരാള്‍ പ്രത്യക്ഷപ്പെടും വരെ നായ്ക്കള്‍ കുഞ്ഞിന് സംരക്ഷണം ഒരുക്കി. ബംഗാളിലെ നദിയ ജില്ലയില്‍ നബദ്വീപ് നഗരത്തിലാണ് സംഭവം.
റെയില്‍വേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്ക് പുറത്ത് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചു പോകുകയായിരുന്നു. നായ്ക്കള്‍ കുഞ്ഞിന് ചുറ്റും വലയം തീര്‍ത്തു. കുരച്ചില്ല, കുഞ്ഞിനെ തൊട്ടില്ല. പുലര്‍ച്ചെ, കുഞ്ഞിന്റെ കരച്ചില്‍ മാത്രമാണ് കേട്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു. പ്രദേശവാസിയായ ശുക്ല മണ്ഡല്‍ എത്തിയപ്പോള്‍ നായ്ക്കള്‍ ഒരു വശത്തുനിന്ന് അനുസരണയോടെ മാറിക്കൊടുക്കുകയായിരുന്നു. കുട്ടി ചികിത്സയിലാണ്. മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
