മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ മോഷണം നടന്നതായി റിപ്പോർട്ട്. ഗാംഗുലിയുടെ വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമടങ്ങിയ 1.6 ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോൺ മോഷണം പോയി എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി ഗാംഗുലി താക്കൂര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഉടന്‍ തന്നെ പരാതി നല്‍കി എന്ന അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ബാങ്ക് അക്കൗണ്ട് അകടക്കം ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തിയിലെ വീട്ടില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയിന്‍റിംഗ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഫോണ്‍ മോഷണം പോയത്. വീട്ടില്‍ പെയിന്‍റിംഗ് ജോലിക്കു വന്നവരുള്‍പ്പെടെയുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ജനുവരി 19ന് രാവിലെ 11.30നാണ് താന്‍ ഫോണ്‍ അവസാനം കണ്ടതെന്നും അതിനുശേഷം കണ്ടിട്ടില്ലെന്നും ആണ് ഗാംഗുലി വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്