ന്യൂഡൽഹി ∙ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒന്നിനുപിന്നാലെ ഒന്നായി ആരോപണങ്ങൾ നേരിടവെ സോണിയ ഗാന്ധി ഇന്ത്യൻ പൗരയാകുന്നതിനു മുൻപ് നിയമവിരുദ്ധമായി, വോട്ടർ പട്ടികയിൽ ഇടംപിടിച്ചു എന്നാണ് ബിജെപി ആരോപണം.
1946 ൽ ഇറ്റലിയിൽ ജനിച്ച സോണിയയുടെ പേര് ഇന്ത്യൻ പൗരയാകുന്നതിന് ഒരു വർഷം മുൻപ്, 1980 മുതൽ 1982 വരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ആരോപണം ഉന്നയിച്ചത്.
ഇന്ത്യൻ പൗരത്വം നേടാത്തപ്പോൾ തന്നെ സോണിയ ഗാന്ധി വോട്ടറായിരുന്നുവെന്ന് സൂചിപ്പിക്കുന്ന 1980 ലെ വോട്ടർ പട്ടികയുടെ പകർപ്പ് അമിത് മാളവ്യ എക്സിൽ പോസ്റ്റ് ചെയ്തു. ഇത് വ്യക്തമായ തിരഞ്ഞെടുപ്പ് ദുരുപയോഗമല്ലെങ്കിൽ, എന്താണ് എന്ന് ചോദിച്ചാണ് അമിത് മാളവ്യയുടെ എക്സ് പോസ്റ്റ്.
1982ൽ പ്രതിഷേധത്തെ തുടർന്ന്, സോണിയയുടെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്തു.1968 ൽ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയ ഗാന്ധി, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്ന സമയത്ത് വോട്ടർ പട്ടികയിൽ പേര് ചേർത്തിരുന്നുവെന്നാണ് അമിത് മാളവ്യ ആരോപിക്കുന്നത്.
വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട കട്ട് ഓഫ് തീയതി1983 ജനുവരി 1 അയിരുന്നുവെന്നും എന്നാൽ സോണിയ ഗാന്ധി ഏപ്രിലിലാണ് പൗരത്വം നേടിയതെന്നുമാണ് അമിത് മാളവ്യ ആരോപിക്കുന്നത്. ഇന്ത്യൻ പൗരത്വം നേടിയ ശേഷം വീണ്ടും സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതും ക്രമക്കേട് നടത്തിയാണെന്ന് അമിത് മാളവ്യ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്