ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ആസ്തി സംബന്ധിച്ച വിവരങ്ങൾ പുറത്ത്. 12.53 കോടിയുടെ സ്ഥാവര ജംഗമ വസ്തുക്കളാണ് സോണിയയുടെ ആകെ ആസ്തി.
സ്ഥാവര വസ്തുക്കളുടെ ഏറിയ പങ്കും ആഭരണങ്ങളാണ്. 1.07 കോടി രൂപയുടെ ആഭരണങ്ങളാണ് സോണിയയുടെ പക്കലുള്ളത്. ഇതില്‍ 1.4 കിലോ സ്വര്‍ണ്ണം, 88 കിലോ വെള്ളി എന്നിവ വരും.
ഇറ്റലിയില്‍ പാരമ്പര്യമായി ലഭിച്ച ഒരു വീട്ടില്‍ സോണിയാ ഗാന്ധിക്കും ഓഹരിയുണ്ട്. നിലവിലെ വിപണി മൂല്യമനുസരിച്ച് വസ്തുവിന് 26.83 ലക്ഷം രൂപ വരുമെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നു.
2014 ല്‍ ഇത് 9.28 കോടിയും 2019 ല്‍ 11.82 കോടിയുമായിരുന്നു ആസ്തി.
2014 മുതല്‍ 2019 വരെ 27.59 ശതമാനത്തിന്റെ വര്‍ധനയും 2019 മുതല്‍ 2024 വരെ 5.89 ശതമാനത്തിന്റെ വര്‍ധനയുമാണ് രേഖപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്