തെരുവുകളില്‍ ഉയര്‍ന്ന ജനശബ്ദത്തിന്റെ വിജയം: ധര്‍മേന്ദ്ര പ്രധാനിന്റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്

JULY 25, 2026, 7:09 AM

ന്യൂഡല്‍ഹി: രാജ്യത്തുടനീളം അലയടിച്ച വിദ്യാര്‍ഥി-യുവജന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ ജനാധിപത്യത്തിന്റെ വലിയ വിജയമെന്ന് വിശേഷിപ്പിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. തെരുവുകളില്‍ ഉയര്‍ന്ന ജനശബ്ദത്തിന്റെയും സമാധാനപരമായ പോരാട്ടത്തിന്റെയും വിജയമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ രാജി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് വാങ്ചുക് തന്റെ പ്രതികരണം അറിയിച്ചത്.

വിവിധ മത്സര പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആവശ്യപ്പെട്ടും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്. തുടര്‍ന്ന് മന്ത്രിസ്ഥാനമൊഴിഞ്ഞ സംഭവവികാസത്തെ സമാധാനത്തിന്റെയും സംയമനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പ്രതിഷേധമാണ് ഈ തീരുമാനത്തിലേക്ക് വഴിതെളിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭയവും ആശങ്കകളും മാറ്റിവെച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബ്ദമുയര്‍ത്തിയ പൗരന്മാര്‍ക്കും സമരം മുന്നില്‍ നിന്ന് നയിച്ച ജെന്‍ സി യുവത്വത്തിനും അദ്ദേഹം പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു. നീതിക്കായുള്ള പോരാട്ടത്തില്‍ ജനകീയ കൂട്ടായ്മകള്‍ക്കുള്ള ശക്തി വ്യക്തമാക്കുന്നതാണ് ഈ സംഭവവികാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam