ഡല്‍ഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഭീകരര്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചത്. ഇത് തടയുന്നതിനിടെയാണ് ഏറ്റമുട്ടലുണ്ടായത്.
ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ഓഗസ്റ്റ് 12 ന് നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ്റെ ബോർഡർ ആക്ഷൻ ടീമുകളുടെ പിന്തുണയോടെയാണ് സാധാരണയായി ഇത്തരം നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നത്.
നുഴഞ്ഞുകയറ്റ ശ്രമത്തിന് ഇന്ത്യൻ സൈനികർ തിരിച്ചടിച്ചതോടെ വെടിവെയ്പ്പ് ആരംഭിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്