ശ്രീനഗര്‍: കാശ്മീര്‍ താഴ്‌വരയില്‍ കനത്ത മഞ്ഞ് വീഴ്ച. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഡയറക്ടര്‍ ജാവേദ് അന്‍ജും അറിയിച്ചു. ശനിയാഴ്ച രാത്രി മുതലാണ് താഴ്‌വരയില്‍ മഞ്ഞ് വീഴ്ച ആരംഭിച്ചത്. ഇതോടെ ശ്രീനഗറിലെ റോഡ്-വ്യോമ ഗതാഗതം താറുമാറായിരിക്കുകയാണ്.
ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ മഞ്ഞ് വീഴ്ചയും മഴയും മൂലം ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ജമ്മു-ശ്രീനഗര്‍ പാതയുടെ ഒരു വശത്ത് കൂടി മാത്രമാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തി വിടുന്നത്. ശ്രദ്ധിച്ചും നിര തെറ്റാതെയും എല്ലാവരും വാഹനങ്ങള്‍ ഓടിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നഷ്രീ നവയുഗ് തുരങ്കത്തില്‍ ഒറ്റ വരിയായാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ശക്തമായ മഞ്ഞ് വീഴ്ച ഉണ്ടാകുന്നത്.
ചിലയിടങ്ങളില്‍ റോഡില്‍ നല്ല തോതില്‍ തെന്നല്‍ അനുഭവപ്പെടുന്നുണ്ട്. രാംസൂവിനും ബനിഹളിനുമിടയില്‍ മഞ്ഞ് വീഴ്ച ഉണ്ടെന്നും ട്രാഫിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സമതലങ്ങളില്‍ മിതമായ തോതിലുള്ള മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്. രണ്ട് മാസം നീണ്ട വരള്‍ച്ചയ്ക്ക് ശേഷമാണ് മഞ്ഞ് വീഴ്ച. തിങ്കളാഴ്ച വരെ കാശ്മീരില്‍ ഇടവിട്ടുള്ള മഞ്ഞ് പാതമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
24 മണിക്കൂറിനിടെ സമതലങ്ങളില്‍ മൂന്ന് മുതല്‍ ആറിഞ്ച് കനത്തില്‍ മഞ്ഞുപാതം ഉണ്ടായെന്നാണ് വിലയിരുത്തല്‍. അതേസമയം മലനിരകളിലും കുന്നുകളിലും ഇത് എട്ട് മുതല്‍ പന്ത്രണ്ട് ഇഞ്ചുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. സമതലങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലും കുന്നിന്‍ പുറങ്ങളിലും മിതവും ദുര്‍ബലവുമായ മഞ്ഞുവീഴ്ച ഉണ്ടാകാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്