ശിവാജി നഗറിലെ മെട്രോ സ്റ്റേഷന് സെന്റ് മേരി എന്ന് പേര്;  സിദ്ധരാമയ്യയുടെ നീക്കം വിവാദത്തിലേക്ക്

SEPTEMBER 12, 2025, 12:46 PM

ബംഗളൂരു: ശിവാജി നഗറില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന മെട്രോ സ്റ്റേഷന് സെന്റ് മേരി എന്ന പേര് നല്‍കാനുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കം വിവാദത്തിലേക്ക്. രാഷ്ട്രീയ പ്രീണനത്തിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ മറാഠ ഇതിഹാസത്തെ അപമാനിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ശിവാജി മഹാരാജിനെ അപമാനിക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പ്രതികരിച്ചു.

പുതിയ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നല്‍കണമെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അടുത്തിടെ ശിവജിനഗറിലെ സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് മഹാരാഷ്ട്രയിലെ ഉന്നത ബി.ജെ.പി നേതാക്കള്‍ അടക്കമുള്ളവരില്‍ നിന്ന് രൂക്ഷപ്രതികരണത്തിന് കാരണമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam