മുംബൈ :ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വിനോദ് ഘോഷാൽക്കറുടെ മകൻ അഭിഷേക് ഘോഷാൽക്കർ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഫേസ്‌ബുക്ക് ലൈവിനിടെ അഭിഷേകിനെ വെടിവച്ചുകൊല്ലുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം അക്രമി സ്വയം നിറയൊഴിച്ച് മരിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
कुछ दिनों पहले महाराष्ट्र के पुलिस थाने के अंदर BJP विधायक ने गोलियां चलाई थी,
और आज Live कैमरे पर शिवसेना (UBT) के नेता Abhishek Ghosalkar पर गोलियां चलाई गयी।
ये 'जंगलराज' नही तो फिर क्या? pic.twitter.com/hySUBWWZPM— Srinivas BV (@srinivasiyc) February 8, 2024
വ്യാഴാഴ്ച രാത്രി മുംബയിലെ ദഹിസാറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അഭിഷേകിനൊപ്പം ഫേസ്‌ബുക്ക് ലൈവിലുണ്ടായിരുന്ന ആളാണ് വെടിവച്ചത്. പരിക്കേറ്റ അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ശിവസേന ഉദ്ധവ് വിഭാഗം മുൻ കൗൺസിലറാണ് വിനോദ് ഘോഷാൽക്കർ. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. മൗറിസ് ഭായി എന്നയാളാണ് വെടിവച്ചതെന്നാണ് റിപ്പോർട്ട്. ഇയാളുടെ ഓഫീസിൽ വച്ചാണ് സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്