ഡൽഹി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അസാധാരണ നീക്കവുമായി സുപ്രീം കോടതി രംഗത്ത്. പരാതി മധ്യസ്ഥതയിലൂടെ തീർത്തു കൂടെയെന്ന് ആണ് സുപ്രീം കോടതി അതിജീവിതയോട് ചോദിച്ചത്.
ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിൻ്റെതാണ് ചോദ്യം. കേസ് സുപ്രീം കോടതിയുടെ മീഡിയേഷൻ സെൻ്ററിന് വിട്ടു. വേണു ഗോപാലകൃഷ്ണൻ്റെ മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതിയുടെ അസാധാരണ നടപടി ഉണ്ടായത്.
ലിറ്റ്മസ് 7 കമ്പനിയുടെ സിഇഒയാണ് വേണു ഗോപാലകൃഷ്ണൻ. ഒന്നരവർഷമായി ലൈംഗിക അതിക്രമം നേരിട്ടതായി പറഞ്ഞ യുവതി, പലതവണ രാജിക്കത്ത് നൽകിയിട്ടും സ്വീകരിച്ചില്ലെന്നും ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിപ്പെട്ടിരുന്നു. മറ്റൊരിടത്തും ജോലി കിട്ടില്ലെന്ന് ഭയന്നാണ് കമ്പനിയിൽ പിടിച്ചു നിന്നതെന്ന് യുവതി വ്യക്തമാക്കിയിരുന്നു.
അതേസമയം കമ്പനിയിലെ പരാതി പരിഹാര സെല്ലിൽ സിഇഒക്കെതിരെ ഡിസംബറിൽ തന്നെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അനുഭവിച്ച കാര്യങ്ങൾ പറഞ്ഞ് പരസ്യമായി കമ്പനിയിൽ എല്ലാവർക്കും മെയിൽ അയച്ചതോടെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും യുവതി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
