ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടില്‍ വിചിത്ര വിശദീകരണവുമായി ജെഡിയു. തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കത്തിലാണ് മറുപടി.
ആരോ ഒരു കവര്‍ തന്നിട്ടു പോയി, തുറന്നു നോക്കിയപ്പോള്‍, 10 കോടിയുടെ ഇലക്ടറല്‍ ബോണ്ടായിരുന്നുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കത്തില്‍ പറയുന്നത്.
2019 ഏപ്രില്‍ മൂന്നിനു പട്‌നയില്‍ പാര്‍ട്ടി ആസ്ഥാനത്ത് അജ്ഞാതന്‍ ഒരു കവര്‍ നല്‍കി. അതില്‍ ഒരു കോടിയുടെ വീതം 10 ഇലക്ടറല്‍ ബോണ്ടുകളായിരുന്നു എന്നാണ് കത്തിലുള്ളത്. തങ്ങള്‍ക്കു സംഭാവന നല്‍കിയ മറ്റു ചിലരുടെ വിവരങ്ങള്‍ ജെഡിയു വെളിപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം ആരാണ് പണം നൽകിയതെന്ന് അറിയില്ലെന്നാണ് ബിജെപിയും കോൺഗ്രസും പറയുന്നത്. 10 പാർട്ടികൾ മാത്രമാണ് സംഭാവന സ്വീകരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ബോണ്ടുകൾ തപാൽ വഴിയാണ് ലഭിച്ചതെന്നും അതിനാൽ സംഭാവന നൽകിയവരുടെ പേരുകൾ അറിയില്ലെന്നും വിശദീകരിച്ച കക്ഷികളുണ്ട്.
എൻസിപി, ആം ആദ്മി പാർട്ടി, എസ്പി, ജെഡിയു പാർട്ടികൾ 2019 വരെയുള്ള വിവരങ്ങളും ഡിഎംകെ, ജെഡിഎസ്, അണ്ണാ ഡിഎംകെ, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, നാഷണൽ കോൺഫറൻസ്, ഗോവ എംജിപി പാർട്ടികൾ 2023 വരെയുള്ള വിവരങ്ങളും കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്