ചിത്രഗുപ്‌തം: രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായി എന്ന അള്ളാ റായി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി പട്‌നയിലെ ചിത്രഗുപ്തയിൽ മുന്നചക് പ്രദേശത്തായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. രണ്ട് അജ്ഞാതരാണ് രാജ്കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രമുഖനേതാവിന്റെ കൊലപാതകം എന്നത് ഏവരെയും ആശങ്കയിൽ ആക്കിയിട്ടുണ്ട്.
രഘോപൂർ മണ്ഡലത്തിൽ നിന്ന് രാജ്‌കുമാർ മത്സരിക്കാനാരിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കൊലപാതകത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഭൂമി തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജ്‌കുമാറിന് ഭൂമി സംബന്ധമായ ബിസിനസുകൾ ഉണ്ടായിരുന്നു.
അതേസമയം സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് രാജ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ആറ് കാട്രിഡ്‌ജുകൾ കണ്ടെടുത്തു. രാജ്‌കുമാറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവികളിൽ പതിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
