ന്യൂഡല്‍ഹി: പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബിര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുത്തതിൽ വിയോജിപ്പുമായി ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്ത പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി അംഗമാണ് അധീര്‍ രഞ്ജന്‍ ചൗധരി. ചുരുക്കപ്പട്ടികയിലുള്ള പേരുകള്‍ തനിക്ക് മുന്‍കൂട്ടി ലഭ്യമാക്കിയില്ലെന്ന് അധീര്‍ പറഞ്ഞു.
പാനൽ മീറ്റിംഗ് ആരംഭിക്കുന്നതിന് 10 മിനിറ്റ് മുമ്പാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ആറ് പേരുകളുടെ ഒരു ലിസ്റ്റ് തനിക്ക് നൽകിയതെന്ന് ചൗധരി പറഞ്ഞു. തുടക്കത്തില്‍ 212 പേരുടെ ലിസ്റ്റാണ് നിയമമന്ത്രിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയുടെ മുന്നില്‍ ഉണ്ടായിരുന്നത്.
അതില്‍നിന്ന് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ആറുപേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത് എന്നത് അവര്‍ വ്യക്തമാക്കിയിട്ടില്ല. മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഉത്പല്‍ കുമാര്‍ സിങ്, പ്രദീപ് കുമാര്‍ തൃപാഠി, ഗ്യാനേഷ് കുമാര്‍, ഇന്ദേവര്‍ പാണ്ഡേ, സുഖ്ബീര്‍ സിങ് സന്ധു, സുധീര്‍ കുമാര്‍ ഗംഗാധര്‍ റഹാതേ എന്നിവരാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ആ ആറുപേരെന്നും അധീര്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസും തിരഞ്ഞെടുപ്പ് കമ്മിറ്റിയിലുണ്ടാകണം. എന്നാൽ, തീരുമാനങ്ങൾ എടുക്കുമ്പോൾ ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കേന്ദ്രസർക്കാർ തങ്ങളുടെ ഇഷ്ടക്കാരെ ഉപയോഗിക്കുകയാണെന്ന് അധിർ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രിയെയും അധീര്‍ രഞ്ജന്‍ ചൗധരിയെയും കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു സമിതിയില്‍ ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്