കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത് പശ്ചിം എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് നാളെ റീ പോളിങ്. മഗ്രഹത് പശ്ചിമിലെ 11 പോളിങ് സ്‌റ്റേഷനിലും ഡയമണ്ട് ഹാര്‍ബറിലെ നാല് പോളിങ് സ്‌റ്റേഷനുകളിലുമാണ് നാളെ റീപോളിങ് നടക്കുക.
ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് മുകളിലും സിപിഐഎം സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് മുകളിലുമായി ടേപ്പ് ഒട്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.അതുകൊണ്ട് തന്നെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബിജെപിക്ക് വോട്ട് വീണില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റീപോളിങ്ങിന് വഴിയൊരുങ്ങിയത്.
അതേസമയം, 77 മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 15 ബൂത്തുകളിലാണ് റീപോളിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്.രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരിക്കും പോളിങ് സമയം.ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
