ന്യൂഡല്‍ഹി: സാമൂഹിക പരിഷ്‌കരണത്തിന്റെ പേരില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യം ഹനിക്കാനോ അതിലേക്ക് കടന്നുകയറാനോ സാധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കുന്ന ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി നാഗരത്‌നയാണ് നിരീക്ഷണം നടത്തിയത്.
വിഗ്രഹാരാധനയ്ക്കുള്ള അവകാശം ഹിന്ദുമതത്തിലെ അവശ്യഭാഗമാണെന്നും അതില്‍നിന്ന് പുറത്താക്കുന്നത് മതവിശ്വാസത്തില്‍ നിന്ന് പുറത്താക്കുന്നതിന് തുല്യമാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞു. ഇതിനോട് പ്രതികരിച്ചാണ് സാമൂഹിക പരിഷ്‌കാരത്തിന്റെ പേരില്‍ മതസ്വാതന്ത്ര്യം ലംഘിക്കാനാവില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കിയത്.
മതാചാരങ്ങള്‍, മതനിരപേക്ഷ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഭരണഘടനയില്‍ തരംതിരിക്കുന്നില്ലെന്ന് ഗുപ്ത വാദിച്ചു. മതപരമായ അഭിപ്രായങ്ങളില്‍ സാമൂഹികപരിഷ്‌കരണത്തിനായി സര്‍ക്കാരിന് അവകാശം നല്‍കുമ്പോള്‍ത്തന്നെ മതപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടരുതെന്ന് ഭരണഘടന പറയുന്നു. മതവിഭാഗത്തെ മതവുമായി പൂര്‍ണമായി തുലനം ചെയ്യരുതെന്നും ഗുപ്ത വാദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
