ഹോട്ടൽ-റസ്റ്റോറന്റ് മേഖലയ്ക്ക് ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടറിലെ നിയന്ത്രണം നീക്കി കേന്ദ്രം

JUNE 25, 2026, 5:50 AM

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി ഗ്യാസ് സിലിണ്ടറുകളിലെ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ചുള്ള തീരുമാനം സംസ്ഥാനങ്ങളെ അറിയിച്ച് കേന്ദ്ര സർക്കാർ കത്തും അയച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്കാണ് വിതരണ സംവിധാനം മടങ്ങുന്നത് എന്നാണു സൂചന. നിയന്ത്രണം നീക്കിയതോടെ ഹോട്ടൽ, റസ്റ്റോറന്റ് മേഖലക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.

ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, പിഎൻജി കണക്ഷൻ എടുത്തവർ അത് തുടർന്നും ഉപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam