ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ അത്യുഗ്ര സ്ഫോടനത്തിനായി ഭീകരര്‍ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചെന്ന് സൂചന.
സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഫരീദാബാദില്‍ പിടിയിലായ ഡോക്ടറുടെ വാടക വീട്ടില്‍ നിന്ന് 360 കിലോ അമോണിയം നൈട്രേറ്റ് പൊലീസ് കണ്ടെത്തിയിരുന്നു.
ഐഇഡിയും ബോംബുകളും ഉണ്ടാക്കുന്നതിനാവശ്യമായ വസ്തുക്കള്‍ ഡോക്ടര്‍ മുസാഫിലിന്‍റെ വീട്ടില്‍ നിന്നായിരുന്നു ജമ്മു പൊലീസ് കണ്ടെത്തിയത്. ഇതിന് പുറമെ എകെ–47 തോക്കും പിടികൂടിയിരുന്നു.
അമോണിയം നൈട്രേറ്റ്, ഡീസല്‍, എന്നിവയ്ക്കൊപ്പം മറ്റ് സ്ഫോടക വസ്തുക്കള്‍ കൂടി ചേര്‍ത്ത് ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്.
പുല്‍വാമ സ്വദേശിയാണ് ഡോ.മുമ്മില്‍ അഹമ്മദ്, ഖാസിഗുണ്ട് സ്വദേശി ഡോ. ആദില്‍ മജീദ് റാഥേര്‍ എന്നിവരെ ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമായി പൊലീസ് ഇന്നലെ പിടികൂടി. ഇവരെല്ലാം ജയ്ഷെ മുഹമ്മദും അന്‍സാര്‍ ഗസ്വതുള് ഹിന്ദ് എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണെന്നാണ് കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
