ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരിൽ ഒരാളായ ഡോ. ഷഹീൻ സയീദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.
ഷഹീൻ സയീദിന്റെത് വിചിത്രമായ പെരുമാറ്റമായിരുന്നെന്നാണ് സഹപ്രവർത്തകർ വ്യക്തമാക്കുന്നത്. ശരിക്കും ജോലി വൈകിട്ട് 4 മണിക്ക് ശേഷം ആണെന്ന് ഷഹീൻ ഇടയ്ക്കിടെ പറയുമായിരുന്നുവെന്നാണ് സഹപ്രവർത്തകർ വ്യക്തമാക്കുന്നത്.
റിസർച്ച് സെന്ററിലെ 'പകൽ ജോലി' കഴിഞ്ഞ് എല്ലാ ദിവസവും വൈകുന്നേരം 4 മണിക്ക് ശേഷം മാത്രമേ തന്റെ 'ജോലി' ആരംഭിക്കൂ എന്നുള്ള ഷഹീന്‍റെ സംസാരത്തിൽ ദുരൂഹത തോന്നിയിരുന്നു എന്നാണ് സഹപ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞത്. കോളജിലെ അച്ചടക്കം പാലിക്കാൻ ഷഹീൻ തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്ത് പോകാറുണ്ടെന്നും സഹപ്രവർത്തകർ പറയുന്നു. സ്ഫോടകവസ്തുക്കൾ കൊണ്ടുവരാൻ പ്രതികൾ ഉപയോഗിച്ച രണ്ട് കാറുകളെങ്കിലും സയീദിന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
