കാന്താര വിവാദം: രൺവീർ സിംഗിന്റെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി

FEBRUARY 24, 2026, 2:51 AM

ബെംഗളൂരു: കാന്താര സിനിമയിലെ ദൈവ സങ്കല്പത്തെ അപമാനിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരെയുള്ള പോലീസ് നടപടികൾക്ക് കർണാടക ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്.

കേസിൽ കോടതി വീണ്ടും വാദം കേൾക്കുന്നതുവരെ താരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് നാഗപ്രസന്ന ഉത്തരവിട്ടു. തനിക്കെതിരെയുള്ള എഫ്.ഐ.ആർ (FIR) റദ്ദാക്കണമെന്നാവശ്യപ്പെട്ട് രൺവീർ സിംഗ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ ഇടപെടൽ.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ കാന്താരയിലെ ദൈവ സങ്കല്പത്തെ അനുകരിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് മെത്തൽ നൽകിയ പരാതിയിൽ ബെംഗളൂരു പോലീസാണ് കേസെടുത്തത്.

vachakam
vachakam
vachakam

ഒരു സംസ്ഥാനത്തെ ജനതയുടെ വികാരങ്ങളെ ഹനിക്കുന്നത് ശരിയല്ലെന്നും പരാതി ഗൗരവമുള്ളതാണെന്നും ജസ്റ്റിസ് നാഗപ്രസന്ന നിരീക്ഷിച്ചു. അതേസമയം, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് രൺവീർ സിംഗ് കോടതിയെ അറിയിച്ചു.

ബോക്സ് ഓഫീസിൽ 1000 കോടിയിലധികം നേടി തരംഗമായ ധുരന്ദർ എന്ന ചിത്രത്തിന് ശേഷം രൺവീർ സിംഗ് നേരിടുന്ന വലിയ നിയമപ്രതിസന്ധിയാണിത്. മാർച്ച് 2-ന് കേസിൽ കോടതി വീണ്ടും വാദം കേൾക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam