ജയ്പൂർ: മുഗൾ രാജാവായ അക്ബറിനെതിരെ വിവാദ പ്രസ്താവനയുമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ.
അക്ബർ ബലാത്സംഗ വീരനാണെന്നും അദ്ദേഹം മഹാനായ ചക്രവർത്തിയാണെന്നുമുള്ള പാഠപുസ്തകത്തിലെ ഭാഗം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'അക്ബര്‍ ഒരിക്കലും മികച്ച ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹം അക്രമിയും ബലാത്സംഗവീരനുമായിരുന്നു. അദ്ദേഹം ചന്തകളില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുമായിരുന്നു.
അത്തരമൊരു മനുഷ്യനെ മഹാനെന്ന് വിളിക്കുന്നത് മണ്ടത്തരമാണ് മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം സിലബസിൽ മാറ്റം വരുത്തേണ്ടതില്ലെന്നും പാഠപുസ്തകങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാൽ മതിയെന്നും മന്ത്രി പറഞ്ഞു.
രാജസ്ഥാനിലെ സ്കൂളുകളിൽ സരസ്വതി ദേവിയുടെ പ്രതിമയോ ചിത്രമോ സ്ഥാപിക്കണമെന്ന് മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സരസ്വതി ദേവിയുടെ വിഗ്രഹങ്ങളോ ചിത്രങ്ങളോ ഇല്ലാത്ത സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്