40 ശതമാനം കമ്മീഷന്‍ വിവാദം; രാഹുലിനും സിദ്ധരാമയ്യക്കും സമന്‍സ്

FEBRUARY 23, 2024, 7:55 PM

ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ തവണ സംസ്ഥാനം ഭരിച്ച ബിജെപി സർക്കാരിനെതിരെ 40 ശതമാനം കമ്മീഷൻ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, രാഹുൽ ഗാന്ധി എന്നിവർക്കെതിരെയാണ് കോടതി നോട്ടീസ് അയച്ചത്.

നേതാക്കളോട് മാർച്ച് 28ന് പ്രത്യേക എംപി/എംഎൽഎ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ ലീഗൽ യൂണിറ്റിലെ അഭിഭാഷകനായ വിനോദ് കുമാറാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയത്.

vachakam
vachakam
vachakam

കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് ബിജെപിക്കെതിരെ കമ്മീഷന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബിജെപി സർക്കാർ കമ്മീഷൻ സർക്കാരാണെന്ന ആരോപണത്തിൻ്റെ ഭാഗമായാണ് കോൺഗ്രസ് ഇത്തരമൊരു പ്രചാരണ ആരോപണം ഉന്നയിച്ചത്.

'40 ശതമാനം സര്‍ക്കാര്‍' എന്ന വെബ്‌സൈറ്റിലേക്ക് എത്തുന്ന രീതിയിലായിരുന്നു പോസ്റ്ററുകളിലെ ക്യുആര്‍ കോഡ്. 40 ശതമാനം കമ്മീഷന്‍ ആരോപണങ്ങളില്‍ ആറാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam