ജലന്ധര്‍: പഞ്ചാബ് ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്‌റോയി ജലന്ധറിൽ വെടിയേറ്റു കൊല്ലപ്പെട്ടു. ഗുരുദ്വാരക്ക് പുറത്ത് ഒബ്റോയ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ആക്രമണം.
ലക്കി എല്ലാ ദിവസവും ഗുരുദ്വാര സന്ദര്‍ശിക്കാറുണ്ടെന്നും ഇതറിയാവുന്ന അക്രമികൾ ഇതെല്ലാം മുൻകൂട്ടി കണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ജലന്ധർ പൊലീസ് കമ്മീഷണർ ധൻപ്രീത് കൗർ രൺധാവ പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ മോഡൽ ടൗണിലെ ഗുരുദ്വാര സാഹിബിന് പുറത്താണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് അജ്ഞാതരായ അക്രമികൾ ഒബ്റോയിക്ക് നേരെ ഒന്നിലധികം തവണ വെടിയുതിര്‍ത്തതായും അഞ്ച് വെടിയുണ്ടകൾ അദ്ദേഹത്തിന് നേരെ പതിച്ചുവെന്നുമാണ് പ്രാഥമിക വിവരം.
വെടിവെപ്പിൽ തകര്‍ന്ന കറുത്ത ഥാര്‍ എസ്‍യുവിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇറാനുമായി വെടിനിർത്തൽ നിലവിൽ വന്നു; എങ്കിലും പാചകവാതക പ്രതിസന്ധി എന്ന് അവസാനിക്കും? ആശങ്കയിൽ
ഇന്ത്യയുടെ ആണവക്കുതിപ്പിന് അന്താരാഷ്ട്ര അംഗീകാരം; പുതിയ റിയാക്ടർ പ്രവർത്തനം തുടങ്ങിയതിനെ അഭിനന്ദിച്ച് ഐഇഎ
ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ഇറാനിയൻ എണ്ണ എത്തുന്നു; യുഎസ് ഉപരോധത്തിൽ ഇളവ്,