പൗരത്വ നിയമ ഭേദഗതി: യോഗ്യത സർട്ടിഫിക്കറ്റ് നൽകാൻ പൂജാരിമാർക്ക് അധികാരം നൽകിയതായി വിവരം

MARCH 29, 2024, 2:42 PM

ന്യൂ ഡൽഹി: സിഎഎ പോർട്ടലിൽ ഇന്ത്യൻ പൗരത്വത്തിന് വേണ്ടി അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട യോഗ്യത സർട്ടിഫിക്കറ്റ് നൽകാൻ പൂജാരിമാർക്ക് അധികാരം നൽകിയതായി വിവരം. ദി ഹിന്ദുവാണ് ഈ വാർത്ത പുറത്തു വിട്ടത്.

പൗരത്വത്തിന് അപേക്ഷിക്കുന്നയാളുടെ മതം ഏതാണെന്ന് സ്ഥിരീകരിക്കാൻ ഓരോ സ്ഥലത്തേയും പ്രാദേശിക പൂജാരിമാർക്ക് അവകാശം നൽകിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ സിഎഎ ഹെൽപ്പ്ലൈനിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും ദി ഹിന്ദു പറഞ്ഞു.

സിഎഎ പോർട്ടലിൽ അപേക്ഷ സമർപ്പിക്കുമ്പോൾ സത്യവാങ്മൂലവും മറ്റ് രേഖകളും ഹാജരാക്കുന്നതിനോടൊപ്പം തന്നെ ഇന്ത്യൻ പൗരത്വം ആവശ്യപ്പെടാനുള്ള യോഗ്യത സർട്ടിഫിക്കറ്റും നൽകേണ്ടതുണ്ട്.

vachakam
vachakam
vachakam

ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അന്വേഷിക്കുന്നതിനായി മാർച്ച് 26ന് ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ചപ്പോൾ ഒരു കാലിയായ പേപ്പറിലോ ജുഡീഷ്യൽ പേപ്പറിലോ സ്റ്റാംപ് പതിപ്പിച്ച സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശിച്ചതായും ഈ സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യത്തിന്, അത് ഏതെങ്കിലും പ്രാദേശിക പൂജാരിയെ സമീപിച്ചാൽ ലഭിക്കുമെന്ന് ഹെൽപ്പ്ലൈനിൽ നിന്നും മറുപടി ലഭിച്ചു എന്നുമാണ് ഹിന്ദു വ്യക്തമാക്കിയത്.

മാർച്ച്‌ 11നാണ് സിഎഎയിൽ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്.സിഎഎ പ്രകാരം 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലേക്ക് വന്ന മുസ്‌ലിം ഇതര മതക്കാർക്ക് രാജ്യത്ത് പൗരത്വം ലഭിക്കും.

ENGLISH SUMMARY: Priest can give CAA eligibility Certificate 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam