'കർമഫലം തിരിച്ചടിക്കും'; കെജ്‌രിവാളിന്റെ അറസ്റ്റില്‍  പ്രണബ് മുഖര്‍ജിയുടെ മകള്‍

MARCH 22, 2024, 1:21 PM

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ ക്കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ട മുഖർജി.

ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെതിരെ തികച്ചും നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് കെജ്രിവാളും അണ്ണാ ഹസാരെ ഗ്രൂപ്പും ഉന്നയിച്ചതെന്ന് ശർമ്മിഷ്ഠ പറഞ്ഞു.

ഷീല ദീക്ഷിതിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ടെന്നായിരുന്നു അവർ വാദിച്ചത്. എന്നാല്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ അവർക്ക് തെളിവ് നല്‍കാൻ കഴിഞ്ഞില്ല. കർമഫലം തിരിച്ചടിക്കുമ്ബോള്‍ എന്ന് പറഞ്ഞുകൊണ്ടാണ് ശർമിഷ്ട പോസ്റ്റ് അവസാനിപ്പിച്ചത്. 

vachakam
vachakam
vachakam

ആരെങ്കിലും മറ്റുള്ളവർക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുമ്ബോള്‍ ഒരിക്കല്‍ അത് അവർക്കു തന്നെ വിനയായി മാറുമെന്നും അവർ എക്സില്‍ കുറിച്ചു. അടുത്തിടെ കോൺഗ്രസിനെ വിമർശിച്ചതിന് സോഷ്യൽ മീഡിയയിൽ തനിക്ക് നിരവധി ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശർമ്മിഷ്ഠ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam