ബഹുഭാര്യാത്വം ഏറ്റവുമധികം ക്രിസ്ത്യാനികള്‍ക്കിടയിലോ! കണക്കുകള്‍ പറയുന്നതെന്താണ്?

FEBRUARY 13, 2024, 6:43 AM

ന്യൂഡല്‍ഹി: രാജ്യത്ത് ബഹുഭാര്യത്വം കുറയുന്നുവെന്ന് കണക്കുകള്‍. കുടുംബാരോഗ്യ സര്‍വേയിലെ കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട് പുറത്ത് പുറത്തു വന്നിരിക്കുന്നത്. 2005-2006 കാലത്ത് 1.9 ശതമാനമായിരുന്നു ബഹുഭാര്യത്വ നിരക്ക് എങ്കില്‍ 2019-21ല്‍ 1.4 ശതമാനമായി കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനസംഖ്യാ കണക്കെടുപ്പിലൂടെയും ദേശീയ കുടുംബാരോഗ്യ സര്‍വേയിലൂടെയുമാണ് ഇന്ത്യയിലെ ബഹുഭാര്യത്വത്തിന്റെ കണക്കുകള്‍ ലഭിക്കുന്നത്. വിവാഹിതരായ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വിവാഹിതരായ സ്ത്രീകളുണ്ടെങ്കില്‍ പുരുഷന്മാര്‍ ഒന്നിലേറെ തവണ വിവാഹം ചെയ്തതായോ വിദേശത്താണെന്നോ ആണ് സെന്‍സസിലൂടെ കണക്കാക്കുന്നത്.

2011 ലെ സെന്‍സസ് പ്രകാരം 28.65 കോടി വിവാഹിതരായ പുരുഷന്മാരും 29.3 കോടി വിവാഹിതരായ സ്ത്രീകളുമാണ് ഇന്ത്യയിലുള്ളത്. 65.71 ലക്ഷമാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. 'ഭര്‍ത്താവിന് നിങ്ങള്‍ക്കു പുറമേ, മറ്റ് ഭാര്യമാരുണ്ടോ' എന്ന ചോദ്യം സമീപകാലത്ത് കുടുംബാരോഗ്യ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2019-21 കാലത്തെ കുടുംബാരോഗ്യ സര്‍വേയിലെ കണക്കുകള്‍ പ്രകാരം വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ ക്രിസ്ത്യാനികള്‍ക്കിടയിലാണ് ബഹുഭാര്യാത്വം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തതെന്ന് കണക്കുകള്‍ പറയുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതായത് 2.1 ശതമാനം. അത് മുസ്ലിംകള്‍ക്കിടയില്‍ 1.9 ശതമാനവും ഹിന്ദുക്കള്‍ക്കിടയില്‍ 1.3 ശതമാനവും സിക്കുകാര്‍ക്കിടയില്‍ 0.5 ശതമാനവും ബുദ്ധമതക്കാര്‍ക്കിടയില്‍ 1.3 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ പട്ടിക വര്‍ഗക്കാര്‍ക്കിടയില്‍ ബഹുഭാര്യാത്വം 2.4 ശതമാനമാണ്. ഇന്ത്യയില്‍ ബഹുഭാര്യാത്വം കുറയുകയാണെന്നാണ് കുടുംബാരോഗ്യ സര്‍വേയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി വകുപ്പ് വ്യക്തമാക്കുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam