മധ്യപ്രദേശിൽ പൊലീസുകാർ സഞ്ചരിച്ച കാർ പാലത്തിൽ നിന്ന് നദിയിലേക്ക് വീണ് അപകടം. ഉജ്ജൈൻ ജില്ലയിലെ ഉൻഹൽ സ്റ്റേഷനിലെ സ്റ്റേഷൻ ഇൻചാർജും സബ് ഇൻസ്പെക്ടറും വനിതാ കോൺസ്റ്റബിളും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.കനത്ത മഴയിൽ കരകവിഞ്ഞൊഴുകുന്ന ക്ഷിപ്ര നദിയിലാണ് കാർ പതിച്ചത്.ഞായറാഴ്ച രാവിലെ പോലീസ് സ്റ്റേഷൻ ഇൻചാർജായ അശോക് ശർമ്മയുടെ മൃതദേഹം നദിയിൽ നിന്ന് കണ്ടെടുത്തു. മറ്റ് രണ്ട് പേർക്കായി എൻഡിആർഎഫിന്‍റെയും എസ്‌ഡിഇആർഎഫിന്‍റെയും ടീമുകൾ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
14 വയസ്സുള്ള ഒരു പെൺകുട്ടിയെ കാണാതായ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉജ്ജൈൻ നഗരത്തിൽ നിന്ന് ചിന്താമാനിലേക്ക് പോവുകയായിരുന്നു പൊലീസുകാർ. ഇൻ-ചാർജ് അശോക് ശർമ്മയെ കൂടാതെ സബ് ഇൻസ്പെക്ടർ മദൻലാൽ നിനാമ, കോൺസ്റ്റബിൾ ആർതി പാൽ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്.രാത്രിയിൽ ബോട്ടുകളും ഡ്രോൺ ക്യാമറകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇവരുടെ കാർ ഒഴുക്കിൽ ഒഴുകിപ്പോയതിനാൽ ഇവരെ കണ്ടെത്താനായില്ല. തുടർന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.റൈലിങ്ങില്ലാതിരുന്നതാണ് പാലത്തിൽ നിന്നും കാർ വെള്ളത്തിലേക്ക് വീഴാൻ കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്