ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ വൻ ഇടിവെന്ന് സർവേ റിപ്പോർട്ട്. ആഗസ്റ്റിൽ നടത്തിയ സർവേയുടെ റിപ്പോർട്ടാണ് പുറത്ത് വന്നത്.
മോദിയുടെ പെർഫോമൻസ് റേറ്റിങ് 58 ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്നാണ് സർവേ പറയുന്നത്. 2025 ഫെബ്രുവരിയിൽ സർവേ നടത്തിയപ്പോൾ 62 ശതമാനം പെർഫോമൻസ് റേറ്റിങ് മോദിക്കുണ്ടായിരുന്നു. ഇപ്പോൾ നാല് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ മൂന്നാം ടേമിലെ ഇതുവരെയുള്ള പ്രകടനം 'മികച്ചത്' എന്ന് 34.2 ശതമാനം പേർ പ്രതികരിച്ചപ്പോൾ, 23.8 ശതമാനം പേർ അത് 'നല്ലത്' ആണെന്ന് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ഫെബ്രുവരിയിൽ നടന്ന മുൻ എംഒടിഎൻ വോട്ടെടുപ്പിൽ, പ്രധാനമന്ത്രി മോദിയുടെ പ്രകടനം മികച്ചതാണെന്ന് വിശേഷിപ്പിച്ചവരുടെ ശതമാനം 36.1 ശതമാനമായിരുന്നു.
12.6 ശതമാനം പ്രധാനമന്ത്രിയുടെ പ്രകടനം മോശമെന്നാണ് അഭിപ്രായപ്പെടുന്നത്. 13.8 ശതമാനം പേർ വളരെ മോശമെന്നാണ് അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തിയത്. ഇന്ത്യ ടുഡേ സിവോട്ടർ മൂഡ് ഓഫ് നാഷൻ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.
എൻ.ഡി.എ സർക്കാറിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായെന്ന് സർവേയിൽ നിന്നും വ്യക്തമാകും. 52.4 ശതമാനം ആളുകൾ എൻ.ഡി.എയുടെ പ്രകടനം മികച്ചതെന്ന് വിലയിരുത്തി. 15.3 ശതമാനം പേരും സർക്കാറിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്