അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ വാരണാസി ഹൈവേയുടെ ഗുണനിലവാരം പരിശോധിക്കാൻ അർദ്ധരാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരിട്ടെത്തിയതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയാണ് മോദി ഗുജറാത്തിൽ നിന്ന് വാരണാസിയിൽ എത്തിയത്.
അടുത്തിടെ പണി പൂര്‍ത്തിയാക്കിയ വാരാണസി ഹൈവേയിലെ ശിവ്പൂര്‍-ഫുല്‍വാരിയ-ലഹര്‍താര മാര്‍ഗ്ഗിലെ ഭാഗമാണ് മോദിയും യോഗിയും അതീവരഹസ്യമായി മിന്നൽ പരിശോധന നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം ബനാറസ് ലോക്കോമോട്ടീവ് വർക്ക്‌ഷോപ്പിൻ്റെ ഗസ്റ്റ്ഹൗസിലേക്ക് നീങ്ങുന്നതിനിടെ ശിവപൂർ-ഫുൽവാരിയ-ലഹർതാര റോഡിൽ പെട്ടെന്ന് നിർത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കുറച്ച് നേരം റോഡിൽ ചുറ്റിനടന്നുകണ്ട് ശേഷം പ്രധാനമന്ത്രി മോദി രാത്രി ഗസ്റ്റ് ഹൗസിലേക്ക് പോയി. പ്രധാനമന്ത്രി മോദി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്