ബീഹാർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ രാഹുൽ ഗാന്ധിയുടെ 'വോട്ടർ അധികാര് യാത്ര' യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതിൽ വിവാദം. ഇതിൽ കോൺഗ്രസ് എംപിമാർ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി, പ്രിയങ്ക, തേജസ്വി യാദവ് എന്നിവരുടെ പോസ്റ്ററുകൾ പതിച്ച വേദിയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതായി വീഡിയോയിൽ കാണാം. എന്നാൽ, സംഭവം നടക്കുമ്പോൾ നേതാക്കൾ വേദിയിൽ ഉണ്ടായിരുന്നില്ല.
പ്രധാനമന്ത്രി മോദിക്കെതിരെ ഉപയോഗിച്ച ഭാഷ "തികച്ചും അസഹനീയം" എന്ന് വിശേഷിപ്പിച്ച ബിജെപി രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പാർട്ടി അത്തരം ഭാഷയെ അംഗീകരിക്കുന്നില്ലെന്നും നടപടിയെ അപലപിക്കുന്നുവെന്നും നേതാവ് റാഷിദ് ആൽവി പറഞ്ഞു.
ബിജെപി നേതാവും ലോക്‌സഭാ എംപിയുമായ രവിശങ്കർ പ്രസാദ്, സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ആർജെഡി നേതാവ് തേജസ്വി യാദവിനെയും അപലപിച്ചു. പ്രധാനമന്ത്രിയെ മാത്രമല്ല, ഇന്ത്യൻ സംസ്കാരത്തെയും മൂല്യങ്ങളെയും ലജ്ജാകരവും, ആഴത്തിൽ അപമാനകരവുമാണ് എന്ന് പ്രസാദ് വിശേഷിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്