ചെന്നൈ : തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തിയതായി റിപ്പോർട്ട്. രാമേശ്വരത്തെ ചേരന്‍കോട്ട സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജി(21)നെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ പ്രതി മുനിരാജ് ആക്രമിച്ചത്.സ്‌കൂളിലേക്കുള്ള വഴിയില്‍ പതിയിരുന്ന പ്രതി പെണ്‍കുട്ടി എത്തിയപ്പോള്‍ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു.ശാലിനിയുടെ കഴുത്തിനാണ് കുത്തേറ്റത്. ഉടന്‍ തന്നെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതി മുനിരാജ് രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ പിന്തുടരുകയും നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നതായാണ് വിവരം.തുടർന്ന് ശാലിനി വിവരം അച്ചനോട് പറഞ്ഞിരുന്നു.അച്ഛന്‍ ചൊവ്വാഴ്ച മുനിരാജിന്റെ വീട്ടിലെത്തി താക്കീത് നല്‍കി. ഇതിന്റെ വൈരാഗ്യമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
