ഇന്ധന വില ഉടന്‍ കുറഞ്ഞേക്കും: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് നിര്‍ണായക തീരുമാനവുമായി എണ്ണ കമ്പനികള്‍

JULY 6, 2026, 9:52 PM

ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാര്‍ക്ക് ആശ്വാസമായി പെട്രോള്‍, ഡീസല്‍ വിലകളില്‍ ഉടന്‍ കുറവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പായി, അതായത് ഈ മാസം 20 നകം വില കുറയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ ഇടിവും സൗദി അറേബ്യ ഏഷ്യന്‍ വിപണികള്‍ക്കായി ക്രൂഡ് ഓയില്‍ വില കുറച്ചതുമാണ് നിലവില്‍ ഇന്ത്യക്കും അനുകൂല സാഹചര്യം ഒരുക്കുന്നത്. പശ്ചിമേഷ്യന്‍ പ്രതിസന്ധികളെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നപ്പോഴാണ് രാജ്യത്തും ഇന്ധന വില വര്‍ധിപ്പിക്കേണ്ടി വന്നത്. ഏകദേശം എട്ട് രൂപയോളമാണ് അന്ന് വിപണിയില്‍ വര്‍ധിച്ചത്.

ഒരു ഘട്ടത്തില്‍ ബാരലിന് 120 ഡോളര്‍ വരെ ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില പിന്നീട് 110 ഡോളറിലേക്കും നിലവില്‍ ഏകദേശം 70 ഡോളറിലേക്കും കുറഞ്ഞിട്ടുണ്ട്. ഇതിനും പുറമെ അന്താരാഷ്ട്ര വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ ലഭ്യമാക്കാനുള്ള പ്രത്യേക കരാറുകളും നിലവില്‍ ഇന്ത്യക്കുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധന വില കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നത്.

ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിലയില്‍ 11 ഡോളറിന്റെ കുറവാണ് പ്രമുഖ എണ്ണ ഉല്‍പാദകരായ സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് ഉയര്‍ന്ന നിരക്കില്‍ തന്നെ വില്‍പ്പന തുടരുന്നതിനാല്‍ എണ്ണ കമ്പനികളുടെ മുന്‍പത്തെ നഷ്ടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ 75,000 കോടി രൂപയായിരുന്ന കമ്പനികളുടെ നഷ്ടം ഇപ്പോള്‍ 50,000 കോടിയായി ചുരുങ്ങിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിലവിലെ ഈ സാഹചര്യം ഒരു പത്ത് ദിവസം കൂടി തുടരുകയാണെങ്കില്‍ കമ്പനികള്‍ക്ക് മുന്‍പത്തെ നഷ്ടം പൂര്‍ണമായി നികത്താനാകുമെന്നും അതിന് തൊട്ടുപിന്നാലെ വിലക്കുറവ് പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

സാമ്പത്തിക ഘടകങ്ങള്‍ക്ക് പുറമെ വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനവും ഈ തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയ പ്രേരണയാണ്. ഇന്ധന വില വര്‍ധനവിനെതിരെ പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ട്, ആയുധം നിഷ്പ്രഭമാക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam