ചെന്നൈ: പെരമ്പൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ സ്യൂട്ട്കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ച് തമിഴ്‌നാട് പോലീസ്. യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി റെയിൽവേ സ്റ്റേഷനിൽ തള്ളിയ കേസിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യയും അവരുടെ ആൺസുഹൃത്തും അറസ്റ്റിലായി.
അസം സ്വദേശിയായ അമീർ അലിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ രോഹിമ ഇവരുടെ സുഹൃത്തായ അഷ്റഫ് എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ കണ്ടെത്തിയ സ്യൂട്ട്കേസിനുള്ളിൽ കൈകളും കാലുകളും തലയുമില്ലാത്ത വെറും ഉടൽ മാത്രമുള്ള നിലയിലായിരുന്നു അമീറിന്റെ മൃതദേഹം.
ഒരു തരത്തിലും തിരിച്ചറിയാൻ സാധിക്കാത്ത വിധം മാറ്റിയ മൃതദേഹത്തിൽ നിന്ന് പോലീസിന് തുമ്പുണ്ടാക്കി നൽകിയത് കൊല്ലപ്പെട്ടയാൾ ധരിച്ചിരുന്ന അടിവസ്ത്രമായിരുന്നു. മൃതദേഹത്തിന്റെ അടിവസ്ത്രത്തിൽ ഉണ്ടായിരുന്ന ബാർകോഡ് കേന്ദ്രീകരിച്ചാണ് പോലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.
ഈ പരിശോധനയിലൂടെ ഈ അടിവസ്ത്രം വാങ്ങിയ പെരമ്പൂരിലെ കട ഏതാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് കടയിലെ കമ്പ്യൂട്ടർ രേഖകളിൽ നിന്നും ബില്ലിംഗിനായി നൽകിയ മൊബൈൽ നമ്പർ ശേഖരിക്കുകയും, അത് വഴി കൊല്ലപ്പെട്ടത് അമീർ അലിയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ട അമീർ അലിക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനെച്ചൊല്ലി അമീറും ഭാര്യ രോഹിമയും തമ്മിൽ വീട്ടിൽ നിരന്തരം തർക്കങ്ങളും വഴക്കും പതിവായിരുന്നു.ഈ കുടുംബവഴക്കുകൾ തുടരുന്നതിനിടയിലാണ് ചെന്നൈയിൽ പച്ചക്കറി കച്ചവടം നടത്തുന്ന അഷ്റഫുമായി രോഹിമ സൗഹൃദത്തിലാകുന്നത്. തുടർന്ന് ഇരുവരും ചേർന്ന് അമീറിനെ ഇല്ലാതാക്കാൻ ആസൂത്രണം ചെയ്യുകയായിരുന്നു.
സംഭവദിവസം ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി അമീറിനെ മയക്കിയ കിടത്തിയ ശേഷമാണ് ഇരുവരും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായാണ് ശരീരാവയവങ്ങൾ മുറിച്ചുമാറ്റി മൃതദേഹത്തിന്റെ ഉടൽ ഭാഗം സ്യൂട്ട്കേസിലാക്കി പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
