'സീറോ-ക്ലിക്ക്' കെണി; യൂറോപ്യൻ പാർലമെന്റ് സമിതി അംഗത്തിന്റെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന് റിപ്പോർട്ട്

JULY 3, 2026, 4:48 AM

ടൊറന്റോ: യൂറോപ്യൻ പാർലമെന്റിലെ ചാര സോഫ്റ്റ്‌വെയർ വിരുദ്ധ സമിതി  അംഗവും പ്രമുഖ രാഷ്ട്രീയ നേതാവുമായ സ്റ്റെലിയോസ് കൗലോഗ്ലോവിന്റെ മൊബൈൽ ഫോൺ പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയതായി സ്ഥിരീകരണം.

കാനഡയിലെ ടൊറന്റോ സർവ്വകലാശാലയ്ക്ക് കീഴിലുള്ള സൈബർ സുരക്ഷാ ഗവേഷണ സ്ഥാപനമായ 'സിറ്റിസൺ ലാബ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. പെഗാസസ് നിരീക്ഷണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരു പാർലമെന്റ് സമിതി അംഗം തന്നെ ചാര സോഫ്റ്റ്‌വെയറിന്റെ ഇരയാക്കപ്പെടുന്നത് ഇതാദ്യമായാണ്.

2022 ഒക്ടോബറിലും 2023 മാർച്ചിലുമായി മൂന്ന് തവണ കൗലോഗ്ലോവിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ സിറ്റിസൺ ലാബ് വ്യക്തമാക്കുന്നു. ആപ്പിൾ ഐഫോണിന്റെ  സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവുകൾ മുതലെടുത്ത്, ഉപഭോക്താവ് യാതൊരു ലിങ്കിലും ക്ലിക്ക് ചെയ്യാതെ തന്നെ ഫോണിലേക്ക് കടന്നുകയറാൻ കഴിയുന്ന 'സീറോ-ക്ലിക്ക്'  സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ചോർത്തൽ നടന്നിരിക്കുന്നത്.

vachakam
vachakam
vachakam

സൈപ്രസ്, ഗ്രീസ്, ഹംഗറി, പോളണ്ട്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ ചാര സോഫ്റ്റ്‌വെയർ ദുരുപയോഗത്തെക്കുറിച്ചുള്ള ഡ്രാഫ്റ്റ് റിപ്പോർട്ടിനെച്ചൊല്ലി സമിതിയിൽ നിർണായക ചർച്ചകൾ നടക്കുന്ന സമയത്താണ് 2022 ഒക്ടോബറിലെ ആദ്യ ഹാക്കിങ് നടന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഫോണിൽ കടന്നുകൂടിയ ചാര സോഫ്റ്റ്‌വെയർ വഴി കൗലോഗ്ലോവിന്റെ ടെക്സ്റ്റ് മെസ്സേജുകൾ, ലൊക്കേഷൻ വിവരങ്ങൾ, ചിത്രങ്ങൾ എന്നിവയെല്ലാം രഹസ്യമായി ചോർത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഏത് രാജ്യത്തിന്റെ സർക്കാരാണെന്ന് സിറ്റിസൺ ലാബ് കൃത്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, യൂറോപ്പിലെ മറ്റ് മാധ്യമപ്രവർത്തകർക്കെതിരെ മുൻപ് നടന്ന പെഗാസസ് ആക്രമണങ്ങൾക്ക് ഉപയോഗിച്ച അതേ ഇമെയിൽ വിലാസമാണ് ഇതിലും കണ്ടെത്തിയിട്ടുള്ളത്.

തന്റെ ഫോൺ ചോർത്തിയത് തികച്ചും ജനാധിപത്യ വിരുദ്ധവും അപകടകരവുമായ നീക്കമാണെന്ന് കൗലോഗ്ലോവ് പ്രതികരിച്ചു. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനുമായി, പെഗാസസ് നിർമ്മാതാക്കളായ ഇസ്രായേലി കമ്പനി 'എൻഎസ്ഒ ഗ്രൂപ്പിനെതിരെ' (NSO Group) നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവത്തിൽ എൻഎസ്ഒ ഗ്രൂപ്പോ യൂറോപ്യൻ കമ്മീഷനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam